തൊ​ടു​പു​ഴ: വി.​എ​സ്.അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് തോ​ന്നും​പ​ടി ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​ണ് മൂ​ന്നാ​റി​ൽ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് എം.​എം. മ​ണി എം​എ​ൽ​എ.

ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും റ​വ​ന്യൂ മ​ന്ത്രി കെ.രാ​ജ​നു​മാ​ണ്. അ​വ​ർ അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. വീ​ടു​ക​ളോ ക​ട​ക​ളോ പൊ​ളി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

‘‘കൈയേറ്റം ന്യാ​യ​മാ​യി പ​രി​ശോ​ധി​ച്ച് അ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാം. അ​തും ഇ​ടി​ച്ചു പൊ​ളി​ക്കു​ക​യൊ​ന്നു​മാ​യി​രി​ക്കി​ല്ല മി​ക്ക​വാ​റും. വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ അ​വ​ർ​ക്കു തോ​ന്നു​ന്ന​തു പോ​ലെ ചെ​യ്താ​ൽ ന​മ്മ​ൾ എ​തി​ർ​ക്കും. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ചെ​റു​ക്കും. ആ ​കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ല. സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നോ​ക്ക​ണം. ഒ​രു സേ​ന​യെ വ​ച്ചെ​ന്ന​തു​കൊ​ണ്ട് അ​ന്ന​ത്തെ​പോ​ലെ ഇ​ന്നു ചെ​യ്യു​മെ​ന്നു ക​രു​തു​ന്നി​ല്ല.

അ​ന്നുവ​ന്ന് തോ​ന്നും പോ​ലെ ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​ന്‍റെ ഫ​ലം ഇ​ന്ന് അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ര​ണം കേ​സു​ക​ളെ​ല്ലാം തോ​റ്റു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ന​ഷ്ടം കൊ​ടു​ക്കേ​ണ്ടി​വ​രും. നി​യ​മം പാ​ലി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തു​പോ​ലെ ചെ​യ്യാ​തെ തോ​ന്നും​പോ​ലെ കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തി​ന്‍റെ​യാ​ണ്’’ മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.