തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
Tuesday, October 3, 2023 1:49 PM IST
കൊല്ലം: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയാണ് ജലം ഒഴുക്കി വിടുന്നത്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ കല്ലട ആറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.