ഡല്‍ഹിയിൽ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു
Tuesday, October 3, 2023 9:17 AM IST
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡുമായി ഡൽഹി പോലീസ് . എഴുത്തുകാരായ ഗീത ഹരിഹരന്, സൊഹൈല്‍ ഹാഷ്മി എന്നിവര്‍ അടക്കം പത്തോളം പേരുടെ വീടുകളിലാണ് പരിശോധന.
തങ്ങളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായി മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. റെയ്ഡിന്റെ കാരണമെന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം ന്യൂസ് ക്ലിക് എന്ന മാധ്യമസ്ഥാപനവുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു.
ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.