ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ചു; അപകടത്തിൽ വയോധികന്റെ കൈ അറ്റു
Monday, October 2, 2023 6:16 PM IST
കൊച്ചി: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് വയോധികന്റെ കൈ അറ്റു. ആലുവ റെയിൽവേ സ്റ്റേഷനിലാണ് അപകടം.
കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്.
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ശശിധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.