വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും: കെ.സി. വേണുഗോപാല്‍
Monday, October 2, 2023 11:33 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടില്‍ മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആരൊക്കെ സ്ഥാനാര്‍ഥിയാകുമെന്ന് ഇപ്പോ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ സാധ്യത പരിഗണിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയമെന്ന് അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരേ മത്സരിക്കാനുള്ള തീരുമാനം ആം ആദ്മി പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആം ആദ്മിയുടെ തീരുമാനം ബിജെപിയെ സഹായിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജസ്ഥാന് കോണ്‍ഗ്രസില്‍ തമ്മിലടിയില്ല. അശോക് ഗെഹ്ലോട്ടിനും സച്ചിന് പൈലറ്റിനും അഭിമാന പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.