ഹാം​ഗ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ച​രി​ത്ര​നേ​ട്ട​വു​മാ​യി വി​ദ്യ രാം​രാ​ജ്. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ പി.​ടി. ഉ​ഷ​യു​ടെ ദേ​ശീ​യ റെ​ക്കോ​ര്‍​ഡി​നൊ​പ്പ​മെ​ത്തി. 1984 ലോ​സാ​ഞ്ച​ല​സ് ഒ​ളിം​മ്പി​ക്‌​സി​ല്‍ ഉ​ഷ കു​റി​ച്ച 55.42 സെ​ക്ക​ന്‍​ഡാ​ണ് 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലെ ദേ​ശീ​യ റി​ക്കാ​ര്‍​ഡ് സ​മ​യം.

ഈ ​സ​മ​യ​മാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വി​ദ്യ​യും കു​റി​ച്ച​ത്. ഹീ​റ്റ്‌​സി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ വി​ദ്യ ഫൈ​ന​ലി​ല്‍ എ​ത്തി.

അ​തേ സ​മ​യം, ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ മി​ക​ച്ച​പ്ര​ക​ട​നം തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച സ്‌​കേ​റ്റിം​ഗി​ല്‍ ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ള്‍ നേ​ടി. സ്‌​കേ​റ്റിം​ഗ് 3,000 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ വ​നി​താ ടീം ​മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ 300 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ പു​രു​ഷ ടീ​മും വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

നി​ല​വി​ല്‍ 13 സ്വ​ര്‍​ണ​വും 21 വെ​ള്ളി​യും 21 വെ​ങ്ക​ല​വും അ​ട​ക്കം 55 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്.