കനത്ത മഴ;ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Monday, October 2, 2023 12:00 AM IST
ആലപ്പുഴ: കനത്തമഴയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുത്തോർവട്ടം ജിഎൽപിഎസിൽ 10 കുടുംബങ്ങളിലെ 36 പേരും ചേർത്തല വടക്ക് വില്ലേജിലെ എസ്സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ മൂന്ന് കുടുംബങ്ങളുമാണുള്ളത്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.