വീട്ടമ്മയുടെ മരണം; യുവാവ് അറസ്റ്റിൽ
Sunday, October 1, 2023 11:25 PM IST
പാലക്കാട്: പാലക്കാട്ട് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ഇവർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മണികണ്ഠന്റെ പേരുണ്ടായിരുന്നു. ഇതേതുടർന്നാണ് മംഗലംഡാം പോലീസ് മണികണ്ഠനെ പിടികൂടിയത്.
എസ്സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാർക്കാട് എസ്സി എസ്ടി സ്പെഷ്യൽ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.