പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കും; കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍
Sunday, October 1, 2023 10:05 PM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയില്‍ പ്രതികരണവുമായി കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍.
കരുവന്നൂര്‍ ബാങ്ക് വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുമ്പില്‍ വന്നിട്ടില്ലെന്നും പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.
താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ല ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്കില്‍നിന്ന് പണം നല്കാന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം നബാര്‍ഡ് വിലക്കുകയായിരുന്നു. ഇങ്ങനെ പണം നല്കിയാല് ബാങ്കുകള്‍ കൂട്ടത്തോടെ പൊളിയുന്നതിന് ഇടവരുത്തുമെന്നും നബാര്‍ഡ് വ്യക്തമാക്കി.