മണിപ്പൂരിൽ വിദ്യാർഥികൾ മരിച്ച സംഭവം; ആറുപേർ പിടിയിൽ
Sunday, October 1, 2023 6:45 PM IST
ഇംഫാൽ: മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ ആറുപേരെ പിടികൂടി. ഇവരിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുപേർ കസ്റ്റഡിയിലാണ്. കൂടാതെ സംഭവത്തിൽ പങ്കുള്ള നാലുപേര്‍ ആസാമിലേക്ക് കടന്നതായും കണ്ടെത്തി.
20,17 വയസുള്ള മെയ്തേയ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.
കൂടാതെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ മരിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് എത്തിയ വിദ്യാര്‍ഥികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.