3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം
Sunday, October 1, 2023 5:22 PM IST
ഹാങ്ഷൗ: ഇന്ത്യയുടെ അവിനാശ് സാബ്ലെയ്ക്ക് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഏഷ്യന്‍ ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം. 8:19:50 മിനിറ്റിലാണ് അവിനാശ് ഫിനിഷിംഗ് ലൈൻ തൊട്ടത്.
ഏഷ്യന്‍ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി അവിനാശ് ഇതോടെ മാറി.
ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 12-ാം സ്വര്‍ണമാണിത്. ഈ ഗെയിംസില്‍ അത്ലറ്റിക്സില് നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലും കൂടിയാണിത്.
29കാരനായ അവിനാശ് ഫിനിഷിംഗ് ലൈന്‍ തൊടുന്പോൾ എതിരാളികള്‍ സമീപത്തെങ്ങും ഉണ്ടായിരുന്നില്ല. ഫിനിഷിംഗ് ലൈന്‍ 15മീറ്റര്‍ മുമ്പു തന്നെ താരം വിജയാഘോഷം തുടങ്ങിയിരുന്നു.