രണ്ടുദിവസം കൂടി മഴ തുടരും; മഴമുന്നറിയിപ്പിൽ മാറ്റം
രണ്ടുദിവസം കൂടി മഴ തുടരും; മഴമുന്നറിയിപ്പിൽ മാറ്റം
Sunday, October 1, 2023 3:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്‍റെ മഴമുന്നറിയിപ്പിൽ മാറ്റം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ. മഴയുമായി ബന്ധപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിർദേശം നല്കിയിരുന്നത്.

അറബിക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി ഇന്ന് വടക്കൻ കേരളത്തിലെയും തിങ്കളാഴ്ച തെക്കൻ കേരളത്തിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ തിങ്കളാഴ്ച ഒരു ജില്ല‍യിലും മഴമുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയാണ് പ്രവചിക്കുന്നത്.


മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് നിലയുറപ്പിച്ചിരുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയാണ് പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും ദുർബലമാകുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<