പാര്‍ട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമുണ്ട്: എം.വി.ഗോവിന്ദന്
Sunday, October 1, 2023 10:53 AM IST
തിരുവനന്തപുരം: പാര്‍ട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ബാലകൃഷ്ണന് ഇല്ലല്ലോ എന്ന ദുഃഖമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദന്.
കരുവന്നൂരില്‍ ഇഡി കള്ളക്കേസ് എടുക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം.ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ്.
അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ബിനീഷിനെതിരെ ഇഡി കേസ് എടുത്തപ്പോള്‍ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി.ആര്.അരവിന്ദാക്ഷന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കള്ളക്കെസ് എടുക്കാനാണ് ശ്രമം. ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസ് എടുത്താലും അത്ഭുതമില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.