കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ‍ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ചു. ഡോ. ​അ​ദ്വൈ​ത്, ഡോ. ​അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഞ്ചം​ഗ​സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.30ന് ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗോ​തു​രു​ത്ത് ക​ട​ല്‍​വാ​തു​രു​ത്ത് പു​ഴ​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.