ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം
Sunday, October 1, 2023 1:34 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം. ടാഗോര്‍ ഗാര്ഡന് എക്സ്റ്റന്‍ഷന്‍ മേഖയില്‍ വച്ചാണ് സംഭവം.
സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോ. സംഗയ് ബൂട്ടിയ്ക്ക് നേരെയാണ് ക്ലിനിക്കിന് മുന്നില്‍ വച്ച് ആക്രമണമുണണ്ടായത്.
സംഭവത്തിന് പിന്നാലെ ആക്രമി സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.