തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് സു​കു​മാ​ര്‍(91) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​ണ്.

വീ​ര​ള​ത്ത്മ​ഠ​ത്തി​ല്‍ സു​ബ്ബ​രാ​യ​ന്‍ പോ​റ്റി​യു​ടെ​യും കൃ​ഷ്ണ​മ്മാ​ളി​ന്‍റെ​യും മ​ക​നാ​യി 1932 ജൂ​ലൈ 9നാ​ണ് ജ​ന​നം. യ​ഥാ​ര്‍​ത്ഥ​നാ​മം എ​സ്.​സു​കു​മാ​ര​ന്‍ പോ​റ്റി​യെ​ന്നാ​ണ്.

കു​ട്ടി​ക്കാ​ലം മു​ത​ല്‍ ത​ന്നെ വ​ര​യി​ല്‍ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്ന സു​കു​മാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം 1957ല്‍ ​പോ​ലീ​സ് വ​കു​പ്പി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

1987ല്‍ ​വ​ഴു​ത​ക്കാ​ട് പൊ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് സി​ഐ​ഡി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി വി​ര​മി​ച്ചു. മ​നഃ​ശാ​സ്ത്രം മാ​സി​ക​യി​ല്‍ 17 വ​ര്‍​ഷം വ​ര​ച്ച 'ഡോ.​മ​ന​ശാ​സ്ത്രി' എ​ന്ന കാ​ര്‍​ട്ടൂ​ണ്‍ കോ​ളം പ്ര​സി​ദ്ധ​മാ​ണ്.

കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യു​ടെ​യും ന​ര്‍​മ​കൈ​ര​ളി​യു​ടെ​യും സ്ഥാ​പ​ക​നാ​ണ്. കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യു​ടെ ചെ​യ​ര്‍​മാ​നും സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 1996ല്‍ ​ഹാ​സ്യ സാ​ഹി​ത്യ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

2019ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. സ​ര്‍​ക്കാ​ര്‍ കാ​ര്യം, കോ​ട​മ്പ​ക്കം, പ്ല​ഗ്ഗു​ക​ള്‍, അ, ​കൂ​ത്ത​മ്പ​ലം, കു​ടു​മ, ഒ​ട്ടി​പ്പോ എ​ന്നി​ങ്ങ​നെ​യാ​ണ് ഹാ​സ്യ നോ​വ​ലു​ക​ള്‍. ഒ​രു നോ​ണ്‍ ഗ​സ​റ്റ​ഡ് ചി​രി, രാ​ജാ​കേ​ശ​വ​ദാ​സ​ന്‍, ഞാ​ന്‍ എ​ന്നും ഉ​ണ്ടാ​യി​രു​ന്നു എ​ന്നി​ങ്ങ​നെ 52 ഹാ​സ്യ​ഗ്ര​ന്ഥ​ങ്ങ​ള്‍ ര​ചി​ച്ചു.

വാ​യി​ല്‍ വ​ന്ന​ത് കോ​ത​യ്ക്ക് പാ​ട്ട് എ​ന്ന ഹാ​സ്യ ക​വി​താ സ​മാ​ഹാ​ര​ത്തി​ന് 1996 ലെ ​ഹാ​സ്യ സാ​ഹി​ത്യ​ത്തി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 12 മ​ണി​ക്കൂ​ര്‍ അ​ഖ​ണ്ഡ ചി​രി​യ​ജ്ഞം ന​ട​ത്തി റി​ക്കാ​ര്‍​ഡി​ട്ടി​ട്ടു​ണ്ട്.