പൊന്നാനി: ​ഗർഭിണിയായ യുവതിക്ക് ​ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കെതിരെ നടപടി. രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചുവിടുകയും ഒരു സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. യുവതിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ഇവരിൽ നിന്നും ജാ​ഗ്രതക്കുറവുണ്ടായെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി.

യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ന്നും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​റി​യി​ച്ചു. പൊ​ന്നാ​നി മാ​തൃ-​ശി​ശു കേ​ന്ദ്ര​ത്തി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​നി റു​ക്‌​സാ​ന​യ്ക്ക് (26) ‌‌ര​ക്തം മാ​റ്റി ന​ല്‍​കി​യ​ത്.

ഒ ​നെ​ഗ​റ്റീ​വ് ഗ്രൂ​പ്പി​ന് പ​ക​രം റു​ക്സാ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ബി ​പോ​സി​റ്റീ​വ് ര​ക്തം ക​യ​റ്റി​യെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് റു​ക്സാ​ന​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.