കലങ്ങീല്ല! ഒരു ലോക്സഭാ സീറ്റിന് കൂടി അർഹതയുണ്ടെന്ന് ലീഗ്
Saturday, September 30, 2023 4:13 PM IST
കണ്ണൂർ: അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യമുന്നയിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തി, യുഡിഎഫിനെ ഏഴ് വർഷം ഭരണത്തിൽ നിന്ന് പുറത്തിരുത്തിയ "കരവിരുത്' വീണ്ടും പുറത്തിറക്കാൻ മുസ്ലിം ലീഗ്.
യുഡിഎഫിൽ മൂന്ന് ലോക്സഭാ സീറ്റുകൾ ലഭിക്കാൻ മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇപ്പോഴുളള സീറ്റുകൾ പോരാ എന്നത് ശരിയാണ്. എന്നാൽ യുഡിഎഫിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.