അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
Saturday, September 30, 2023 3:44 PM IST
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജു(52) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നോടെ വാകത്താനം പള്ളിക്ക് സമീപമുള്ള ഉദിക്കല്‍ പാലത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഓട്ടോ റിക്ഷയില്‍ കയര്‍ ചുറ്റിയ ശേഷം പാലത്തില്‍നിന്ന് താഴേയ്ക്ക് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
2022ല്‍ ഇയാളുടെ അമ്മ സതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.