നിരണം പഞ്ചായത്തിൽ യുഡിഎഫിന് ഭരണനഷ്ടം
Saturday, September 30, 2023 2:57 PM IST
പത്തനംതിട്ട: നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. സിപിഎം പ്രതിനിധി എം.ജി. രവി പുതിയ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. പുന്നൂസിന് പകരമായി ആണ് രവി തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് പുന്നൂസ് പുറത്താക്കപ്പെട്ടത്.
പുന്നൂസിന്റെ അഭാവത്തിൽ നടന്ന വോട്ടെടുപ്പിൽ, യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളിലൊരാൾ എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുകയായിരുന്നു.