"മണിപ്പുർ കത്തുന്നു'; മുഖ്യമന്ത്രിയെ മാറ്റണമെന്ന് കപിൽ സിബൽ
Saturday, September 30, 2023 1:27 PM IST
ന്യൂഡൽഹി: സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മണിപ്പുർ മുഖ്യമന്ത്രി പദവിയിൽ നിന്ന് എൻ. ബിരേൻ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി കപിൽ സിബൽ.
സംഘർഷം പരിഹരിക്കാൻ താൽപര്യമില്ലാത്ത സർക്കാരിനെ മാറ്റി, "കത്തുന്ന മണിപ്പുരിനെ' ശാന്തമാക്കണമെന്ന് സിബൽ എക്സിൽ കുറിച്ചു.
ഇന്റർനെറ്റ് നിരോധനമല്ല പരിഹാരമെന്നും പ്രചരണ പരിപാടികൾ അവസാനിപ്പിച്ച് മണിപ്പുരിന്റെ കാര്യത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും സിബൽ കൂട്ടിച്ചേർത്തു.