കരുവന്നൂരില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം ലഭിക്കാത്തതിനെതിരേയുള്ള ഹര്‍ജി; ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടി
Saturday, September 30, 2023 12:56 PM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം ലഭിക്കാത്തതിനെതിരേയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടി. രേഖകള്‍ വിട്ടുകൊടുക്കുന്നതിനുള്ള സാങ്കേതിക തടസം എന്താണെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്ത ചെമ്മണ്ടം സ്വദേശി ഫ്രാന്‍സിസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. 2022 ഡിസംബറില്‍ വായ്പ തിരിച്ചടച്ച് തീര്‍ത്തിട്ടും ഇതുവരെ ആധാരങ്ങള്‍ തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ലെന്നും ഇത് വിട്ടുകിട്ടാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഇഡിയെ അടക്കം എതിര് കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിന്റെ ഭാഗമായി രേഖകള്‍ ഇഡി കസ്റ്റഡിയിലെടുത്തെന്ന് ബാങ്ക് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ കോടതി ഇഡിയുടെ നിലപാട് തേടുകയായിരുന്നു.
ഹര്‍ജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.