കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ വാ​ലാ​ച്ചി​റ കാ​ലാ​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍(57) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ഴ​വൂ​രി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സെ​ബാ​സ്റ്റ്യ​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ലി​ല്‍ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​ടു​ത്തി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. രാ​ത്രി​യോ​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യോ​ടെ കു​ത്താ​ട്ടു​കു​ള​ത്തെ ക്ഷേ​ത്ര​ക്കു​​ള​ത്തി​ല്‍ നി​ന്ന് സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ന്‍റെ സ്‌​കൂ​ട്ട​ർ കു​ള​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.