കരുവന്നൂർ വലിയ വീഴ്ച, നേരത്തെ പരിഹരിക്കേണ്ടിയിരുന്നു: ഇ.പി. ജയരാജൻ
Saturday, September 30, 2023 12:24 PM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും ഈ വിഷയം സഹകരണ മേഖലയ്ക്കാകെ കളങ്കം ഉണ്ടാക്കിയെന്നും ജയരാജൻ പറഞ്ഞു.
കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പി. സതീഷ് കുമാർ മട്ടന്നൂരുകാരനാണ്. തനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ലെന്നും തനിക്ക് അയാളുമായി ഇടപാടില്ലെന്നും ജയരാജന് പറഞ്ഞു.
സതീശന്റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തനിക്കെതിരേ നടക്കുന്ന വ്യാജ ആക്ഷേപങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും ജയരാജൻ വ്യക്തമാക്കി. തൃശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വയ്ക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല.
പി.ആർ. അരവിന്ദാക്ഷനല്ല, ആരായാലും തെറ്റ് ചെയ്തെന്ന് ബോധ്യമായാൽ പാർട്ടി സംരക്ഷിക്കില്ല. അങ്ങനെ സംരക്ഷണം നൽകുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അല്ലെന്നും ജയരാജൻ വ്യക്തമാക്കി.