ഗ്രൂപ്പ് മാറി രക്തം സ്വീകരിച്ച ഗർഭിണിയുടെ ആരോഗ്യനിലയിൽ പുരോഗതി
Saturday, September 30, 2023 11:35 AM IST
മലപ്പുറം: നഴ്സിന്റെ അനാസ്ഥ മൂലം ഗ്രൂപ്പ് മാറി രക്തം സ്വീകരിക്കേണ്ടി വന്ന ഗർഭിണിയുടെ ആരോഗ്യനിലയിൽ പുരോഗതി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് അറിയിച്ചു.
പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിൽ വച്ച് വെള്ളിയാഴ്ചയാണ് വെളിയങ്കോട് സ്വദേശിനി റുക്സാനയ്ക്ക്(26) രക്തം മാറ്റി നല്കിയത്. ഒ നെഗറ്റീവ് ഗ്രൂപ്പിന് പകരം റുക്സാനയുടെ ശരീരത്തിൽ ബി പോസിറ്റീവ് രക്തം കയറ്റിയെന്ന് നേരത്തെ വ്യക്തമായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് റുക്സാനയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.