കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Saturday, September 30, 2023 10:36 AM IST
ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിന്റെ(28) മൃതദേഹമാണ് കണ്ടെത്തിയത്.
കാട്ടൂർ പടിഞ്ഞാറ് കടലിൽ മത്സ്യബന്ധത്തിനായി പോയ ജിബിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. കടലിൽ വല നീട്ടുന്നതിനായി വള്ളത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ജിബിൻ അപകടത്തിൽപ്പെട്ടത്.
മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.