ഡല്‍ഹിയില്‍ മലയാളി സാമൂഹിക പ്രവര്ത്തകന് മരിച്ച സംഭവം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
Saturday, September 30, 2023 9:51 AM IST
ന്യൂഡല്‍ഹി: ദ്വാരക മേഖലയിലെ പാര്‍ക്കില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തിരുവല്ല മേപ്രാല്‍ സ്വദേശിയും ദ്വാരകയിലെ എസ്എന്‍ഡിപി യോഗം നേതാവുമായ പി.പി. സുജാതന്‍ ആണ് മരിച്ചത്.
ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ തനിച്ച് പാര്‍ക്കിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
കക്രോള മോറിലെ പാര്‍ക്കിലാണ് വെള്ളിയാഴ്ച സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കിലെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.
സുജാതനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.