ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കാ​ന​ഡ. അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ളി​ലാ​ണ് കാ​ന​ഡ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ചി​ല ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് കാ​ന​ഡ​യു​ടെ നി​ല​പാ​ട്. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ല ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ന​ഡ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്ത്യ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് കാ​ന​ഡ​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നും അ​നു​മ​തി വേ​ണ​മെ​ന്നും കാ​ന​ഡ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളൊ​ന്നും കൈ​മാ​റാ​ത്ത സ്ഥി​തി​ക്ക് അ​ന്വേ​ഷ​ണം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

ഇ​ന്ത്യ​യു​മാ​യു​ള്ള കാ​ന​ഡ​യു​ടെ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്നും വി​ക​സ​ന ന​യ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് നീ​ങ്ങു​മെ​ന്നും ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​ന്ത്യ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നാ​ണ് ട്രൂ​ഡോ പ്ര​തി​ക​രി​ച്ച​ത്.