ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; 2,000 രൂപ നോട്ട് വിനിമയം ശനിയാഴ്ച വരെ
Friday, September 29, 2023 11:43 PM IST
ന്യൂഡൽഹി: 2,000 രൂപയുടെ കറൻസി നോട്ടുകൾ ശനിയാഴ്ചയോടെ വിസ്മൃതിയിലേക്ക് മായും. ഈ നോട്ടുകൾ വിനിമയം ചെയ്യാൻ അനുമതിയുള്ള അവസാന ദിവസമാണ് ശനിയാഴ്ച(സെപ്റ്റംബർ 30).
2016-ലെ നോട്ടുനിരോധനത്തിന് പിന്നാലെ വിപണിയെ ശാന്തമാക്കാനുള്ള താൽക്കാലിക സംവിധാനമായി ആണ് 2,000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്.
ഈ നോട്ടുകളുടെ ലക്ഷ്യം പൂർത്തിയായെന്ന് പ്രഖ്യാപിച്ച്, ഇവ വിപണിയിൽ നിന്ന് പിൻവലിക്കുകയാണെന്ന് 2023 സെപ്റ്റംബർ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, 2,000 രൂപ നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക് ഏറെനാൾ മുമ്പുതന്നെ നിർദേശം നൽകിയിരുന്നു.
2017-18 സാമ്പത്തികവർഷത്തിൽ, 33,632 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകളാണ് 2,000-ത്തിന്റെ കറൻസിയായി വിപണിയിൽ ഉണ്ടായിരുന്നത്. 2019-ൽ ഇത് 32,910 ലക്ഷമായും 2020-ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2,000 രൂപയുടെ ഒരൊറ്റ കറൻസി പോലും അച്ചടിച്ചിരുന്നില്ല.