ഇനി നിയമം! വനിതാ ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി
Friday, September 29, 2023 5:56 PM IST
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന "നാരിശക്തി വന്ദൻ അധിനിയമ'ത്തിന് ഔദ്യോഗിക അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ ഒപ്പുവച്ചതായി രാഷ്ട്രപതി അറിയിച്ചു.
ബിൽ നിയമമായി മാറിയെങ്കിലും വനിതാ സംവരണം യാഥാർഥ്യമാകാൻ മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയാകേണ്ടതുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാകും സെൻസസ് നടത്തുക എന്നതിനാൽ ഉടനെങ്ങും ബിൽ പ്രയോഗത്തിലെത്താൻ സാധ്യതയില്ല.
ബിൽ പാസായി 15 വർഷത്തിനുള്ളിൽ വനിതാ സംവരണം നടപ്പിലാക്കിയെങ്കിൽ, ബിൽ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്.