മലപ്പുറത്ത് ഗര്‍ഭിണിക്ക് ഗ്രൂപ്പ്മാറി രക്തം കയറ്റി
Friday, September 29, 2023 4:25 PM IST
മലപ്പുറം: പൊന്നാനിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റിയതായി പരാതി. വെളിയങ്കോട് സ്വദേശിനി റുക്സാനയ്ക്ക് (26) ആണ് രക്തം മാറ്റി നല്‍കിയത്. പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിലാണ് സംഭവം.
ഒ നെഗറ്റീവ് ഗ്രൂപ്പിന് പകരം ബി പോസിറ്റീവ് രക്തം കയറ്റിയെന്നാണ് ആരോപണം. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടി.