"ജനങ്ങളുടെ മെക്കിട്ട് കയറിയാല്‍ ചെറുക്കും'; മൂന്നാര്‍ ദൗത്യസംഘത്തിനെതിരേ എം.എം.മണി
Friday, September 29, 2023 1:58 PM IST
ഇടുക്കി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യസംഘത്തെ വെല്ലുവിളിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി. ജനങ്ങളുടെ മെക്കിട്ട് കയറാനാണ് പരിപാടിയെങ്കില്‍ ദൗത്യസംഘത്തെ ചെറുക്കുമെന്ന് എംഎൽഎ പറഞ്ഞു.
ദൗത്യസംഘം വന്ന് പോകുന്നതിന് തങ്ങള്‍ എതിരല്ല. കൈയേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ പരിശോധിക്കട്ടെ. നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചുവരുന്നവര്‍ക്ക് എതിരേ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല.
രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.