തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ പ്രാ​രം​ഭ​വാ​ദം ന​വം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ല്‍ വി​ചാ​ര​ണ ന​ട​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ വാ​ദം ന​ട​ക്കും. ഗ്രീ​ഷ്മ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ളും വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗ്രീ​ഷ്മ ആ​ണ്‍​സു​ഹൃ​ത്താ​യ ഷാ​രോ​ണി​നെ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത​യു​ണ്ടാ​യ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും 25ന് ​മ​രി​ക്കു​ക​യും ചെ​യ്തു.

മ​ര​ണ​മൊ​ഴി​യി​ല്‍ പോ​ലും ഷാ​രോ​ണ്‍ കാ​മു​കി​യാ​യി​രു​ന്ന ഗ്രീ​ഷ്മ​യെ സം​ശ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട്, പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം ചെ​യ്യ​ലി​നു​മൊ​ടു​വി​ലാ​ണ് ഗ്രീ​ഷ്മ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

2022 ഒ​ക്ടോ​ബ​ര്‍ 31നാ​ണ് ഗ്രീ​ഷ്മ അ​റ​സ്റ്റി​ലാ​യ​ത്. ഗ്രീ​ഷ്മ​യ്ക്ക് മ​റ്റൊ​രു വി​വാ​ഹ ആ​ലോ​ച​ന വ​ന്ന​പ്പോ​ള്‍ ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കമെന്നാണ് പോലീസ് കണ്ടെത്തൽ.

കേ​സി​ല്‍ ക​ഴി​ഞ്ഞ 26ന് ​ഗ്രീ​ഷ്മ​യ്ക്ക് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 11 മാ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. എന്നാൽ ഗ്രീ​ഷ്മ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഷാ​രോ​ണി​ന്‍റെ കു​ടും​ബം വ്യക്തമാക്കിയി​ട്ടു​ണ്ട്.