കരുവന്നൂര്‍ തട്ടിപ്പ്: മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു
Friday, September 29, 2023 11:10 AM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു. മുന്‍ എസ്പി കെ.എം.ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. ചില മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ബെനാമിയാണ് സതീഷ് കുമാറെന്ന് ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
സതീഷ് കുമാറിന് ആന്റണി മൂന്ന് കോടിയോളം രൂപ പലിശയ്ക്ക് നല്‍കിയിരുന്നതായി ഇഡി സംശയിക്കുന്നുണ്ട്. 18 ലക്ഷത്തോളം രൂപ പലിശയിനത്തില്‍ സതീഷ് കുമാര്‍ എസ്പിക്ക് തിരികെ നല്‍കിയിരുന്നതായും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.