മും​ബൈ: മും​ബൈ​യി​ല്‍ 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മാ​ര​ക​ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക്‌​സ് സെ​ല്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്‌​ച മും​ബൈ പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ട്രാം​ബെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലെ മാ​ൻ​ഖു​ർ​ദ് പ്ര​ദേ​ശ​ത്ത് നി​ന്ന് 31 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​റു കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

ന​ദീം മു​ഹ​മ്മ​ദ് ഇ​ദ്രി​സ് ഷാ, ​അ​ക്ഷ​യ് ല​ക്ഷ്മ​ൺ വാ​ഗ്മ​രെ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ൾ​ക്കെ​തി​രെ മും​ബൈ​യി​ലെ ട്രാം​ബെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റാ​ൻ​സ​സ് ആ​ക്‌​ട് (എ​ൻ​ഡി​പി​എ​സ്) പ്ര​കാ​രം കേ​സെ​ടു​ത്തു.