ദളിത് കൗമാരക്കാരിയെ പീഡിപ്പിച്ചു; ബന്ധുവുൾപ്പടെ മൂന്നുപേർ പിടിയിൽ
Friday, September 29, 2023 1:35 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ ദളിത് കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ധംപുര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 14കാരിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിയെ താന്‍ സ്കൂളില്‍ കൊണ്ടുപോക്കോളാം എന്ന് പറഞ്ഞ് അമ്മാവന് വീട്ടില്‍ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
തുടര്‍ന്ന് ഇയാള്‍ തന്റെ സുഹൃത്തുക്കളായ മോഹിത് ത്യാഗി, സുമിത് വര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.