ഡോ.വന്ദനാദാസിന്റെ കൊലപാതകം: പോലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ
Thursday, September 28, 2023 11:47 PM IST
തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എഎസ്ഐമാർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനിയുടേതാണ് നടപടി. എഎസ്ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർഥം ഓടിപ്പോയെന്നാണ് ഡിഐജിയുടെ കണ്ടെത്തൽ.
അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തിയതോടെയാണ് നടപടി.