ഉജ്ജയ്ൻ പീഡനം; പ്രതി പിടിയിൽ
Thursday, September 28, 2023 10:16 PM IST
ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയിൽ. ഭരത് സോണി എന്നയാളാണ് പിടിയിലായത്.
അറസ്റ്റിനു പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ പ്രതിയെ പോലീസ് സംഘം പിന്തുടര്ന്ന് കീഴ്പ്പെടുത്തി. ഓട്ടത്തിനിടയില്‍ ഇയാളുടെ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ 25നാണ് പെൺകുട്ടിയെ ഉജ്ജയ്ൻ നഗരത്തിൽ മഹാകാൽ പോലീസ് സ്റ്റേഷനു സമീപം കണ്ടെത്തിയത്. പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയിൽ കൂട്ടമാനഭംഗത്തിനിരയായെന്നു സ്ഥിരീകരിച്ചതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞിരുന്നു.
മധ്യപ്രദേശിലെ സത്നാ ജില്ലയില്‍നിന്നുള്ള കുട്ടിയാണ് ബലാത്സംഗത്തിനിരയായ 12 വയസുകാരി.