അശ്വിൻ ലോകകപ്പ് ടീമിൽ
Thursday, September 28, 2023 9:12 PM IST
മുംബൈ: ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിൽ ഇടം പിടിച്ച് ഓഫ് സ്പിന്നർ ആർ. അശ്വിൻ. പരിക്കേറ്റ അക്സർ പട്ടേലിന് പകരമാണ് അശ്വിൻ 15 അംഗ ടീമിലേക്ക് എത്തിയത്. അശ്വിൻ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു.
ഏഷ്യ കപ്പിന് ഇടയിലാണ് അക്സർ പട്ടേലിന് പരിക്കേറ്റത്. അശ്വിൻ ഇതിനു മുമ്പ് രണ്ട് ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.