ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ മൃതദേഹം
Thursday, September 28, 2023 4:44 PM IST
ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി പൊന്നൻ (68) ആണ് മരിച്ചത്.
ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നൻ കോൺഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
ചേർത്തല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.