നിയമനക്കോഴ: ആരോഗ്യമന്ത്രിയുടെ പിഎസിന് തട്ടിപ്പിൽ പങ്കില്ലെന്ന് അഖിൽ സജീവ്
Thursday, September 28, 2023 3:16 PM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് പങ്കില്ലെന്ന വെളിപ്പെടുത്തലുമായി തട്ടിപ്പിലെ ഇടനിലക്കാരൻ അഖിൽ സജീവ്.
ജോലിക്കായി കോഴ നൽകിയെന്ന് പറയുന്ന ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് പറഞ്ഞു. കോഴിക്കോട് സ്വദേശിയും എകെജി സെന്റർ മുൻ ജീവനക്കാരനുമായ ലെനിൻ, എഐഎസ്എഫ് നേതാവ് ബാസിത് എന്നിവരാണ് പണം വാങ്ങിയത്. ഹരിദാസൻ നൽകിയ 75,000 രൂപ ബാസിതിന് കൈമാറിയെന്നും അഖിൽ സജീവ് പറഞ്ഞു.
എന്നാൽ, പണം കൈമാറിയത് മന്ത്രിയുടെ സ്റ്റാഫ് അഖിൽ മാത്യുവിന് തന്നെയാണെന്നാണ് ഹരിദാസൻ പറഞ്ഞു. ഏപ്രിൽ പത്തിന് വൈകിട്ട് നാലിനും ആറിനും ഇടയിലുള്ള സമയത്താണ് പണം കൈമാറിയതെന്ന് ഹരിദാസൻ വ്യക്തമാക്കി.