"നോർക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി'; അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ
Thursday, September 28, 2023 10:34 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ. നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഖിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അഭിഭാഷകനായ യുവാവ് വെളിപ്പെടുത്തി.
തന്റെ ഭാര്യയ്ക്ക് നോർക്കയിൽ ജോലി വാഗ്ദാനം ചെയ്ത് അഖിൽ പണം വാങ്ങിയെന്നാണ് ശ്രീകാന്ത് എന്നയാൾ വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് അഖിൽ തട്ടിപ്പ് നടത്തിയതെന്നും സംഭവത്തെപ്പറ്റി സിപിഎമ്മിൽ പരാതി നൽകിയിരുന്നതായും ശ്രീകാന്ത് പറഞ്ഞു. സിപിഎം ഇടപെട്ട് പരാതി ഒതുക്കിതീർത്ത് അഖിലിൽ നിന്ന് പണം തിരികെവാങ്ങി നൽകിയെന്നും ശ്രീകാന്ത് അറിയിച്ചു.
നേരത്തെ, ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അഖില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു.