ഇംഗ്ലണ്ടിൽ കത്തിയാക്രമണത്തിൽ വിദ്യാർഥിനി കൊല്ലപ്പെട്ടു
Thursday, September 28, 2023 3:49 AM IST
ലണ്ടൻ: ഇംഗ്ലണ്ടില്‍ കത്തിയാക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലാണ് സംഭവം. 15കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ വിദ്യാര്‍ഥിനിക്ക് വൈദ്യസഹായം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കാരണം വ്യക്തമല്ല.
സംഭവത്തിൽ ഹൃദയം തകർന്നുവെന്നും നമ്മുടെ നഗരത്തിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ രാവും പകലും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.