ഡൽഹിയിൽ 25 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചന
ഡൽഹിയിൽ 25 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചന
Wednesday, September 27, 2023 10:39 AM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: ജംങ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. രണ്ട് പേരുടെ ദൃശ്യങ്ങൾ വച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജ്വല്ലറിയിലെ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു മോഷണം. തിങ്കളാഴ്ച അവധിയായത് മൂലം ഞായറാഴ്ച വൈകുന്നേരം പണവും ആഭരണങ്ങളും സ്‌ട്രോങ് റൂമില്‍ വച്ച് പൂട്ടിയിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്.

ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. ഇ​തു​കൂ​ടാ​തെ പു​റ​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ച്ച​സം​ഘം കൊ​ണ്ടു​പോ​യി. ടെറസിലൂടെയാണ് പ്രതികള്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.


ഇതോടെ ഇവിടെയുള്ള സിസിടിവിയടക്കം പ്രവര്‍ത്തന രഹിതമായി. ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഇതിന് അടുത്തുണ്ടായിരുന്ന കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ വച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<