പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
Wednesday, September 27, 2023 3:02 AM IST
ഹൈദരാബാദ്: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിനുശേഷം പിടിയിൽ. അശോക് ഹനുമന്ത കജെരി (39) എന്നയാളെ തെലങ്കാനയിൽ നിന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
2007ൽ നടന്ന കൊലപാതകക്കേസിലാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2008-ൽ ഒരു സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കജെരിയെ ജയിൽ ശിക്ഷ അനുഭവിക്കാൻ നാസിക് സെൻട്രൽ ജയിലിലേക്ക് അയച്ചു.
2011ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. അതിനുശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.