കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
Wednesday, September 27, 2023 2:15 AM IST
ബംഗളൂരു: കാവേരി പ്രശ്നത്തിൽ ബിജെപിയുടെയും ജെഡിഎസിന്റെയും പിന്തുണയോടെ കർഷകസംഘടനകൾ ബംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദിനു തണത്ത പ്രതികരണം. പൊതുജന സേവനങ്ങളിൽ ഭൂരിഭാഗവും മുടക്കമില്ലാതെ തുടർന്നു.
കർഷകസംഘടനകളുടെ കൂട്ടായ്മയായ കർണാടക ജല സംരക്ഷണ സമിതിയും കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനകളുമാണ് ചൊവ്വാഴ്ച രാവിലെ ആറുമുതൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ൽകിയത്. ടൗൺഹാളിനു സമീപം പ്രതിഷേധ മാർച്ചിന് ഒരുങ്ങിയ ശാന്തകുമാറിനെയും മറ്റുനേതാക്കളെയും രാവിലെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
ചൊവ്വാഴ്ച അർധരാത്രിവരെ നഗരത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഹോട്ടലുകൾ ബലമായി അടപ്പിച്ചതുൾപ്പെടെ ഏതാനും സംഭവങ്ങൾ ഉണ്ടായതായി പോലീസ് അറിയിച്ചു.