കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
Tuesday, September 26, 2023 11:22 PM IST
കാസര്‍ഗോഡ്: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ ചങ്ങനാശേരി സ്വദേശി ദിലീപ് കെ.കൈനിക്കരയ്ക്കും ഗണ്മാന് ചെറുവത്തൂര്‍ സ്വദേശി രഞ്ജിത്തിനും പരിക്ക്.
വൈകിട്ട് 4.15-ഓടെ ചെമ്മനാട് സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ഇടവഴിയിൽ നിന്ന് കയറി വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ വാഹനം തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ അസിസ്റ്റന്റ് കളക്ടറുടെ നടുവിനും ഇടതു തോളെല്ലിനും പരിക്കേറ്റു. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അസിസ്റ്റന്റ് കളക്ടറുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബാര വില്ലേജ് ഓഫീസില്‍ ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാംഘട്ട ഉദ്ഘാടന പരിപാടിയിലും തച്ചങ്ങാട് ടൂറിസം ദിനത്തിന്റെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അസിസ്റ്റന്റ് കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടത്.