തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​നാ​വ​ശ്യ കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കി എ​ല്ലാ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്നും ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കി​ട്ടു​ന്ന സം​തൃ​പ്തി ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​മാ​യി കാ​ണ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

കേ​ര​ളം പു​തി​യൊ​രു ഭ​ര​ണ സം​സ്കാ​ര​ത്തി​ലേ​ക്ക് മെ​ല്ലെ മാ​റു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളെ ഏ​റെ പു​ക​ഴ്ത്തി​യാ​ണ് അ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ നാ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യു​ന്നി​ല്ല; പ്ര​ത്യേ​കി​ച്ചു സ​ർ​ക്കാ​ർ സ​ർ​വീ​സി​ലാ​കു​ന്പോ​ൾ. ഈ ​രീ​തി​ക്ക് മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം.

നാ​ടി​ന് ഏ​റ്റ​വും ആ​ശ്ര​യി​ക്കാ​വു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ. അ​വി​ടേ​യ്ക്കെ​ത്തു​ന്ന​വ​ർ ദ​യ​യ്ക്ക് വേ​ണ്ടി വ​രു​ന്ന​വ​രാ​ണെ​ന്ന് ചി​ന്തി​ക്ക​രു​ത്.

ഔ​ദാ​ര്യ​ത്തി​ന​ല്ല, അ​വ​കാ​ശ​ത്തി​നാ​യി ആ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​ത്. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.