പാലക്കാട്ട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ
Tuesday, September 26, 2023 7:09 PM IST
പാലക്കാട്: കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളുടെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് മേഖലയിൽ നിന്നും കാണാതായ യുവാക്കളുടെ മൃതദേഹങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്തുണ്ടായ സംഘർഷത്തെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു യുവാക്കളെന്ന് പോലീസ് അറിയിച്ചു.
പോലീസ് അന്വേഷിച്ച് എത്തിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, എതിർചേരിയിലുള്ളവർ നടത്തിയ ആക്രമണത്തിലാകാം മരണം സംഭവിച്ചതെന്നും ഇതേപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.