കോ​ഴി​ക്കോ​ട്: മി​ച്ച​ഭൂ​മി കേ​സി​ല്‍ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് വ​ൻ​തി​രി​ച്ച​ടി. ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു.

ഒ​രാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. മി​ച്ച​ഭൂ​മി കേ​സി​ല്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ പി. ​വി. അ​ന്‍​വ​ര്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന ഓ​ത​റൈ​സ്‍​ഡ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു.

പി.​വി.​അ​ൻ​വ​റും ഭാ​ര്യ​യും ചേ​ർ​ന്ന് പീ​വി​യാ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്ന പേ​രി​ൽ പ​ങ്കാ​ളി​ത്ത സ്ഥാ​പ​നം തു​ട​ങ്ങി​യ​ത് ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം മ​റി​ക​ട​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ന്‍​വ​റി​ന്‍റെ പ​ക്ക​ല്‍ 15 ഏ​ക്ക​റോ​ളം മി​ച്ച​ഭൂ​മി ഉ​ണ്ടെ​ന്നും ഈ ​ഭൂ​മി സ​ര്‍​ക്കാ​രി​ന് വി​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കാ​വു​ന്ന​താ​ണെ​ന്നും ഓ​ത​റൈ​സ്​ഡ് ഓ​ഫീ​സ​ര്‍ താ​ലൂ​ക്ക് ലാ​ന്‍​ഡ്ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ മ​റി​ക​ട​ക്കാ​നാ​യി പ​ങ്കാ​ളി​ത്ത നി​യ​മ​വും സ്റ്റാന്പ് നി​യ​മ​വും അ​ന്‍​വ​റും കു​ടും​ബ​വും ലം​ഘി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.